paravur
പരവൂർ എസ്.എൻ.വി.ജി.എച്ച്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്

പരവൂർ: പരവൂർ എസ്.എൻ.വി.ജി.എച്ച്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പരവൂർ നഗരസഭാ ചെയർമാൻ കെ പി. കുറുപ്പ് സല്യൂട്ട് സ്വീകരിച്ചു.

ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മികച്ച കേഡറ്റുകൾക്കുള്ള അവാർഡുകൾ പരവൂർ എസ്.ഐ ഗോപകുമാർ വിതരണം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ചെല്ലപ്പൻ, പി.ടി.എ പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ, പ്രഥമാദ്ധ്യാപകൻ ഡി. പ്രദീപ്, ഡ്രിൽ മാസ്റ്റേഴ്സ് ചന്ദ്രൻകുട്ടി, ശ്രീലത, എ.സി.പി.ഒ ബീന, സി.പി.ഒ സിനി എന്നിവർ സംസാരിച്ചു.