പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണം മുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുന്നു. ശാസ്താംകോട്ടയ്ക്ക് സമീപം ആദിക്കാട്ട് മുക്കിലെ പമ്പ് ഹൗസിൽ നിന്നുള്ള ശുദ്ധീകരിക്കാത്ത ജലമായിരുന്നു വർഷങ്ങളായി ഇവിടെ ലഭിച്ചുകൊണ്ടിരുന്നത്. ജനങ്ങളുടെ നിരന്തരമായ സമരത്തെ തുടർന്ന് അവിടെ നിന്നുള്ള പമ്പിംഗ് നിറുത്തിവയ്ക്കുകയും പകരം ശാസ്താംകോട്ട ഫിൽട്ടർ ഹൗസിൽ നിന്നുള്ള ജലം വിതരണം ചെയ്യാനുള്ള നടപടിയുണ്ടാവുകയും ചെയ്തു. നിലവിൽ ഇവിടെ രണ്ടു ദിവസം കൂടുമ്പോൾ മാത്രമാണ് പൈപ്പ് വഴി വെള്ളം ലഭ്യമാകുന്നത്. ഫിൽറ്റർ ഹൗസ് പ്ലാന്റിലെ വൈദ്യുതിബോർഡിൽ സംഭവിച്ച തകരാറാണ് പമ്പിംഗ് മുടങ്ങാനുള്ള കാരണം. വൈദ്യുതി ബോർഡും വാട്ടർ അതോറിറ്റി ജീവനക്കാരും ചേർന്ന് ഫിൽറ്റർ ഹൗസ് പ്ലാന്റിലെ വൈദ്യുതിബോർഡിന്റെ തകരാർ പരിശോധിക്കുകയാണ്. കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താനും അധികൃതർ ഇതുവരെ തയ്യാ മുൻകാലങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളം നിറച്ച് എല്ലാ വാർഡുകളിലും വിതരണം ചെയ്തിരുന്നു.