പുനലൂർ : പുനലൂർ പേപ്പർ മിൽ വളപ്പിന് സമീപത്തെ ഭൂമിയിൽ തീ പിടിച്ച് കാടും പുൽ മേടുകളും പൂർണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. ഒരു ഏക്കറോളം വരുന്ന ഭൂമിയിലെ കാടും പുൽ മേടുകളുമാണ് കത്തി നശിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികൾ വിവരം പുനലൂർ ഫയർഫോഴ്സിനെ അറയിച്ചു. സംഭവ സ്ഥലത്തെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്നാണ് തീ അണച്ചത്. സ്വകാര്യ ഭൂമിക്ക് ചുറ്റും കൂറ്റൻ ചുറ്റുമതിലുള്ളതിനാൽ അകത്ത് പ്രവേശിക്കാൻ ഫയർഫോഴ്സ് അധികൃതർക്ക് കഴിഞ്ഞില്ല. തുടർന്ന് ഗേറ്റിൻെറ പൂട്ട് പൊളിച്ചാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്ത് കടന്നത്. ഇതിനിടെ കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.