കൊല്ലം: സംസ്ഥാനത്തെ റേഷൻ ഉപഭോക്താക്കൾക്ക് എഫ്.സി.ഐയിൽ നിന്ന് കഴിഞ്ഞ നാല് മാസമായി പച്ചരി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ എഫ്.സി.ഐ കൊല്ലം ഡിവിഷണൽ മാനേജരുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് ഓഫീസ് പടിക്കൽ നടന്ന ധർണ സമിതി പ്രസിഡന്റ് അഡ്വ. എം.പി. സുഗതൻ ചിറ്റുമല ഉദ്‌ഘാടനം ചെയ്തു. ട്രഷറർ തഴുത്തല ദാസ്, സെക്രട്ടറി ലൈക്ക് പി. ജോർജ്ജ്, കിളികൊല്ലൂർ തുളസി, കല്ലുപുറം വസന്തകുമാർ, പിന്നാട്ട് ബാബു എന്നിവർ സംസാരിച്ചു.
കുണ്ടറ ഷെറഫ്, നസിം ബീവി, ആർ. സുമിത്ര, രാജാ സലിം, ശശിധരൻ, കല്ലട ടെഡി സിൽവസ്റ്റർ, നസിം ബീവി, മണിഅമ്മ, മധു കവിരാജ്, കല്ലട പി. സോമൻ, രാജാറാം എന്നിവർ നേതൃത്വം നൽകി.