nss
ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ആരംഭിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എസ്. ഉഷ അദ്ധ്യക്ഷത വഹിച്ചു. അസി. പ്രൊഫ. എ. പ്രമീള, വോളന്റിയർ സെക്രട്ടറി പ്രഭു എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അശ്വതി കേരളേശൻ സ്വാഗതവും രജത് രാജ് നന്ദിയും പറഞ്ഞു. മാർച്ച് 5ന് ക്യാമ്പ് സമാപിക്കും.