അഞ്ചൽ: സംസ്ഥാന സർക്കാർ ഗവ. കോൺട്രാക്ടർമാരോട് കാട്ടുന്ന അവഗണനയ്ക്കും ട്രഷറി നിയന്ത്രണത്തിനും എതിരെ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പുനലൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബ്ലോക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. ധർണ സംസ്ഥാന ഓർഗൈനസിംഗ് സെക്രട്ടറി കെ. സോദരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി കൺവീനർ വി.എൽ. അനിൽകുമാർ നെട്ടയം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബൈജു, മറ്റ് ഭാരവാഹികളായ സുനിൽ ദത്ത്, രാഘവൻപിള്ള, എം.സി. റഹീം, തങ്കപ്പൻ മതുരപ്പ, ബേബി വർഗ്ഗീസ്, സുരേന്ദ്രൻപിള്ള, സുധീൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.