sreenikethan
ചാത്തന്നൂർ ശ്രീനികേതൻ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽ സംഘടിപ്പിച്ച മദ്യ - മയക്കുമരുന്ന് വിരുദ്ധ ശില്പശാലയും ലഹരി വിമുക്തരുടെ കുടുംബസംഗമവും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ചാത്തന്നൂർ ശ്രീനികേതൻ ഫാമിലി കൗൺസലിംഗ് ആൻഡ് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെയും ചാത്തന്നൂർ രാകേഷ് രവി മെമ്മോറിയൽ എച്ച്.എസ്.എസിന്റെയും ശ്രീനികേതൻ സെൻട്രൽ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ മദ്യ - മയക്കുമരുന്ന് വിരുദ്ധ ശില്പശാലയും ലഹരി വിമുക്തരുടെ കുടുംബസംഗമവും നടന്നു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് ഉദ്ഘാടനം ചെയ്തു.

ശ്രീനികേതൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മൈലക്കാട് സുനിൽ, ഡി. ഗിരികുമാർ, സുഭാഷ് പുളിക്കൽ, സി. കനകമ്മഅമ്മ, ജോൺ എബ്രഹാം, ഇഗ്നോ ചാത്തന്നൂർ സ്റ്റഡി സെന്റർ കോ ഓർഡിനേറ്റർ ഡോ. വി. ശാന്തകുമാരി എന്നിവർ സംസാരിച്ചു. ദേശീയ അവാർഡ‌് ജേതാവ് ഡോ. എൻ. രവീന്ദ്രൻ, ഡോ. സബീന സുന്ദരേശ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.