കുണ്ടറ: റെയിൽവേ സ്റ്റേഷന് സമീപം കുണ്ടറ സെറാമിക്സ് പരിസരത്ത് കുറ്റിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. കുണ്ടറയിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ കെടുത്തിയത്.
സെറാമിക്‌സ് പരിസരത്തെ കാടുമൂടിയ പ്രദേശം വൃത്തിയാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശം ഇഴജന്തുകളുടെയും സമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. വേനൽ കടുത്ത സാഹചര്യത്തിൽ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലായതിനാൽ അടിയന്തരമായി പ്രദേശം വൃത്തിയാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.