കൊല്ലം: സംഘപരിവാറിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചും ഗുജറാത്ത് മോഡൽ കലാപത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ അണിനിരക്കാൻ പൊതുസമൂഹത്തെ ഉദ്ബോധിപ്പിച്ചും പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
പ്രസ് ക്ളബ് മൈതാനിയിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നൃപൻദാസ്, ബീനാ സജീവ്, ചന്ദ്രകുമാരി, എഴുകോൺ സന്തോഷ്, എ. റഷീദ്, എൻ.പി. ജവഹർ, അനിൽകുമാർ, മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു. എം. ശ്യാം, ബിനു ഇടനാട്, ഡി.എസ്. സുനിൽ, ഗണപൂജാരി, കോട്ടാത്തല ശ്രീകുമാർ, ഹരിലാൽ, ഹബീബുള്ള എന്നിവർ നേതൃത്വം നൽകി.