ngo
കേരള എൻ.ജി..ഒ..യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുനലൂരിന് സമീപത്തെ കലയനാട്ട് നടന്ന പ്രതിനിധി സമ്മേളനം ഡോ. കെ.എൻ. ഗണേശ് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും നടത്തുന്ന പോരാട്ടം പ്രതീക്ഷ നൽകുന്നതാണെന്ന് ഡോ. കെ.എൻ.ഗണേശ് പറഞ്ഞു. കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പുനലൂരിന് സമീപത്തെ കലയനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ സ്വഭാവമുള്ള പ്രതിപക്ഷത്തിന് ഇന്ത്യയിൽ തകർച്ച സംഭവിച്ചിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ആർ.എസ്.എസ് അജണ്ടകളെ വേണ്ടവിധം പ്രതിരോധിക്കാൻ ഇടത് കക്ഷികൾക്ക് ഒഴികെ മറ്റ് ദേശീയ-പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്ക് കഴിയാത്ത സാഹചര്യമാണ് ഉതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ബി.പ്രശോഭ ദാസ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, എസ്.ദിലീപ്, ആർ.അരുൺ കൃഷ്ണൻ, എം.വി.ശശിധരൻ, സീമ.എസ്.നായർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.ഗാഥ സ്വാഗതവും വി.ആർ.അജു നന്ദിയും പറഞ്ഞു. ഭരണഘടന സംരക്ഷണവും തൊഴിലാളി വർഗ പോരാട്ടങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മുൻ എം.പി ഡോ.എ.സമ്പത്ത് പ്രഭാഷണം നടത്തി. തുടർന്ന് ചേർന്ന സുഹൃദ് സമ്മേളനം നോർക്ക റൂട്ട്സ് എക്സി. വൈസ് ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു. ബി.പ്രശോഭദാസ് (പ്രസിഡന്റ്), എം.എസ്.ബിജു, ബി.ജയ (വൈസ് പ്രസിഡന്റുമാർ), സി.ഗാഥ (സെക്രട്ടറി), വി.പ്രേം, വി.ആർ.അജു (ജോ.സെക്രട്ടറിമാർ), ബി.സുജിത്ത് (ട്രഷറർ) എന്നിവർ ഭാരവാഹികളായ 26 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.