pallimuke
പൗരത്വ നിയമ ഭേദഗതിക്കെതിരെ സലഫി മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച പ്രതിഷേധസന്ധ്യയിൽ ഐ.എസ്.എം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷുക്കൂർ സ്വലാഹി സംസാരിക്കുന്നു

കൊട്ടിയം: പള്ളിമുക്ക് സലഫി മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്ലൂർവിള പള്ളിമുക്കിൽ പ്രതിഷേധ സന്ധ്യ സംഘടിപ്പിച്ചു. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. നിസാർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷുക്കൂർ സ്വലാഹി, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു, ഫിറോസ് സ്വലാഹി മലപ്പുറം എന്നിവർ സംസാരിച്ചു.