തൊടിയൂർ: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ തൊടിയൂർ പഞ്ചായത്ത്തല പൂർത്തീകരണ പ്രഖ്യാപനം നടന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ഗുണഭോക്താക്കളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ പൂർത്തീകരണ പ്രഖ്യാപനം നടത്തി.
114 വീടുകളാണ് പഞ്ചായത്തിൽ പണി പൂർത്തീകരിച്ചിട്ടുളളത്. വൈസ് പ്രസിഡന്റ് ആർ. രോഹിണി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. പത്മകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് കുമാർ മറ്റ്പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നാസർ പാട്ടക്കണ്ടത്തിൽ സ്വാഗതവും പഞ്ചായത്ത് സെക്രട്ട സുമ നന്ദിയും പറഞ്ഞു.