കൊല്ലം: ഐ.ആർ.ഇ റിട്ട. എംപ്ളോയീസ് അസോസിയേഷന്റെ 19-ാമത് കുടുംബസംഗമവും കൊല്ലം നായേഴ്സ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാകായിക മത്സരങ്ങളുടെ സമ്മാനവിതരണവും ക്യാൻസർ രോഗബാധിതന് പതിനായിരം രൂപയുടെ ചികിത്സാ സഹായ വിതരണവും ചടങ്ങിൽ നടന്നു.
സമാപന സമ്മേളനത്തിൽ അസോ. പ്രസിഡന്റ് വി.എ.എ. ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. മോഹനൻ, ട്രഷറർ കെ.ജി. തമ്പി, പി.ജി. ഫിലിപ്പ്, ടി. ലിയോൺ, എം. റഷീദ് തുടങ്ങിയവർ സംസാരിച്ചു.