nattika-sn-trust-school
സൗഖ്യം പദ്ധതി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻററി സ്ക്കൂളിൽ

തൃപ്രയാർ: ജില്ലാ എൻ.എസ്.എസ് യൂണിറ്റിന്റെ സൗഖ്യം ജില്ലാതല പരിപാടി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം സ്പെഷൽ സ്കൂളിനുള്ള ഫിസിയോ തെറാപ്പി മെഷീൻ പ്രീതി നടേശൻ വിതരണം ചെയ്തു. സ്കൂൾ മാനേജരും യോഗം കൗൺസിലറുമായ പി.കെ പ്രസന്നൻ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. കെ.കെ ബിനീഷ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ അമ്പിളി സതീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ശരേഷ് ശങ്കർ, പി.ടി.എ പ്രസിഡന്റ് പി.എസ്.പി നസീർ, സി.പി രാമകൃഷ്ണൻ മാസ്റ്റർ, സി.എസ് മണികണ്ഠൻ, ഹെഡ്മാസ്റ്റർ സുനിത വി, ബലറാം പി.ബി, അജിത്കുമാർ എന്നിവർ സംസാരിച്ചു...