കയ്പമംഗലം: നാട്ടുകാർക്കും, വഴിയാത്രക്കാർക്കും ഭീഷണിയായി ഭീമൻ കടന്നൽക്കൂട്. പെരിഞ്ഞനം കൊറ്റംകുളം കിഴക്ക് എസ്.എസ്.ഡി.പി സമാജം ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിനോടു ചേർന്നുള്ള കൊന്ന മരത്തിലാണ് കടന്നൽക്കൂട് ഉള്ളത്. രണ്ടാഴ്ചയായി ഈ കടന്നൽക്കൂട് ഇവിടെ കാണാൻ തുടങ്ങിയിട്ട്. വരുന്ന 8, 9, 10 തിയതികളിൽ ക്ഷേത്രത്തിൽ നടക്കുന്ന പൂയ്യാഘോഷങ്ങളുടെ ഭാഗമായി നിരവധി കാവടികളും പൂരം എഴുന്നള്ളിപ്പും പോകുന്ന വഴിയാണിത്.
മാത്രമല്ല ഇതുമായി ബന്ധപെട്ടും അല്ലാതെയും ക്ഷേത്രത്തിലേക്കും മറ്റും നിരവധി ആളുകളാണ് ഈ വഴിയിലൂടെ ഇപ്പോഴും പോകുന്നത്. മുമ്പ് മേഖലയിൽ പല സ്ഥലങ്ങളിലും കടന്നലിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി കുത്തേറ്റിരുന്നു. പൂയ്യാഘോഷങ്ങൾക്ക് മുമ്പു തന്നെ പെരിഞ്ഞനം പഞ്ചായത്തിലെ ഒമ്പതാം വാർഡിലുള്ള ഈ ഭീമൻ കടന്നൽക്കൂടിനെ ഇവിടെ നിന്ന് ഒഴിപ്പിക്കുവാനുള്ള നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു..