aripur

അരിമ്പൂർ: തെങ്ങ് കയറുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു. മനക്കൊടി ചെറുവത്തൂർ അലക്സാണ് (46) മരിച്ചത്. ചേറ്റുപുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് കയറുന്നതിനിടെ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മിനി
മക്കൾ: ആഞ്ചലോസ്, എഡ്വിൻ, ആൽവിൻ. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.