ഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയുടെ പൈപ്പ് കുഴിച്ചെടുത്തു മാറ്റിയ സംഭവം അന്വേഷിക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. നഗരസഭയുടെ കാന നിർമ്മാണം നടത്തിയ കമ്പനിയുമായി സംസാരിച്ച് റിപ്പോർട്ട് നൽകാൻ അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുറിച്ചു മാറ്റിയ പൈപ്പിനു പകരം പുതിയ പൈപ്പ് സ്ഥാപിച്ചതായും അറിയിച്ചു.