പാവറട്ടി: ശ്രീനാരായണ ഗുരുദേവന്റെ നിർദ്ദേശത്താൽ ബ്രഹ്മശ്രീ കോരു ആശാൻ പ്രതിഷ്ഠ നിർവഹിച്ച ചീരക്കുഴി ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവവും പ്രതിഷ്ഠാദിനവും ആറാട്ടോടെ സമാപിച്ചു. പൂജാകർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി ആല നാരായണൻകുട്ടി തന്ത്രികൾ, മേൽശാന്തി വി.എസ്. മധുസൂതനൻ ശാന്തി, അനൂപ് ശാന്തി, ശ്രാവൺ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.
രാവിലെ മുതൽ കാവടി സംഘങ്ങളെത്തി തുടങ്ങി. ചൂരക്കാട്ടുകര യുവജന സമാജം, ചൂരക്കാട്ടുകര അയ്യപ്പൻകാവ് സമാജം, ചൂരക്കാട്ടുകര തിയ്യം യുവജന സമാജം, ചിറ്റിലപ്പിള്ളി വ്യാപീഠം സമാജം, മനപ്പടി ശ്രീനാരായണ വിജയ സമാജം, പാറപ്പുറം ഭാവന യുവജന സമാജം, മൈലാംകുളം ശ്രീ നാരായണ വിജയ സമാജം, ചിറ്റലപ്പിള്ളി ഗ്രൗണ്ട് യുവജന സമാജം, ചിറ്റിലപ്പിള്ളി ശ്രീ നാരായണ വിജയ സമാജം ഒന്നും രണ്ടും വിഭാഗം, ചിറ്റിലപ്പിള്ളി ശ്രീ മുരുക സമാജം, പുഴക്കൽ ശ്രീനാരായണ വിജയ സമാജം, പഴമ്പുഴ ശ്രീ മഹാവിഷ്ണു സമാജം എന്നിവിടങ്ങളിൽ നിന്നാണ് കാവടി സംഘങ്ങൾ എത്തിയത്. രാവിലെ11.10 മുതൽ 2.10 വരെ കാവടി സംഘങ്ങൾ ക്ഷേത്രത്തിൽ വന്നു കൊണ്ടിരുന്നു.
പതിമൂന്ന് ദേശങ്ങളിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. വൈകീട് 6.45ന് ആദ്യ പ്രദേശിക പൂരം ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചു. തുടർന്ന് 7ന് കൂട്ടിയെന്നള്ളിപ്പ് നടന്നു.15 ഗജവീരന്മാർ അണിനിരന്ന കുട്ടിയെഴുന്നള്ളിപ്പിൽ ഉട്ടോളി ഗജേന്ദ്രൻ തിടമ്പേറ്റി.

ശനിയാഴ്ച രാവിലെ 5.30ന് അറാട്ട് എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവ് ദേവീദാസൻ തിടമ്പേറ്റി. ക്ഷേത്രക്കുളത്തിൽ ആറാട്ട് കഴിഞ്ഞ് തിരിച്ച് എഴുന്നള്ളിപ്പിന് ശേഷം കൊടിയിറക്കി മംഗള പൂജയോടെ സമാപിച്ചു.