തൃപ്രയാർ: കൊറോണ രോഗവുമായി ബന്ധപ്പെട്ട് നാട്ടിക പഞ്ചായത്തും നാട്ടിക പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി വിവിധ വകുപ്പുകളുടെ ഏകോപന യോഗം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഇന്ദിര ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്തു. നാട്ടിലെ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ. നിർമ്മൽ കൊറോണ വൈറസിനെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. വൈസ് പ്രസിഡന്റ് പി. എ ഷൗക്കത്തലി, സ്ഥിരം സമിതി ചെയർമാന്മാരായ ബിന്ദു പ്രദീപ്, കെ.വി സുകുമാരൻ, മെമ്പർമാരായ സി.ജി അജിത് കുമാർ, ലളിത മോഹൻദാസ്, എൻ. കെ ഉദയകുമാർ, വി.എം സതീശൻ, വി.ആർ പ്രഭ, പ്രവിത അനൂപ്, സജിനി ഉണ്യാരംപുരയ്ക്കൽ, കുടുംബശ്രീ യൂണിറ്റിലെ ഹെൽത്ത് വളണ്ടിയേഴ്സ് ആശാവർക്കർമാർ, സുരേഷ് ശങ്കർ എന്നിവർ പങ്കെടുത്തു. നാട്ടികയിൽ കൊറോണ രോഗം ഉണ്ടെന്ന വാർത്ത വ്യാജമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അറിയിച്ചു. സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ ഉണ്ടാക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.