തൃശൂർ : ഇന്നു മുതൽ ആലപ്പുഴയിലെ ലാബിൽ പരിശോധന നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1793 ആയി. സംസ്ഥാനത്ത് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇതുവരെയായി 71 ആയി. രോഗം കണ്ടെത്തിയ വുഹാനിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും എത്തിയവരാണ് ഇവർ.

രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുമായി ഇടപഴകിയ 69 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തിൽ മന്ത്രി വി.എസ് സുനിൽ കുമാർ, ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കളക്ടർ എസ്. ഷാനവാസ്, ഡി.എം.ഒ റെജീന എന്നിവരും പങ്കെടുത്തു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടേറ്റിൽ അവലോകന യോഗവും ചേർന്നു...

തൃശൂരിൽ

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 155
ആശുപത്രിയിൽ 22 പേർ