എരുമപ്പെട്ടി: നെല്ലുവായ് മുല്ലക്കൽ ഭരണി വേലയ്ക്ക് നെല്ലുവായ് ദേശത്തിന്റെ തിടമ്പേറ്റാൻ എത്തിയ ഗജവീരൻ പുതുപ്പള്ളി കേശവനെ കലിയുഗ മാതംഗ ഭീമൻ പട്ടം നൽകി ആദരിച്ചു. നെല്ലുവായ് ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിലാണ് ആദരവ് നടത്തിയത്. മുല്ലയ്ക്കൽ ഭരണിവേല കമ്മിറ്റി പ്രസിഡന്റ് സുരേഷ് പട്ടം സമർപ്പണം നടത്തി. പട്ടം നിർമ്മിച്ചു നൽകിയ ശിൽപ്പി സദൻ നെല്ലുവായിയെയും ചടങ്ങിൽ ആദരിച്ചു. ആനപ്രേമി സംഘം പ്രവർത്തകരായ രതീഷ്, നിഖിൽ, ശ്രീരാജ്, അനുരാജ്, രഞ്ജിത്ത്, പ്രതീഷ്, അഖിൽ എന്നിവർ നേതൃത്വം നൽകി.