തൃശൂർ ; കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റ് നിരാശജനകമാണെന്ന് ടി.എൻ പ്രതാപൻ എം.പി. കേരളത്തിന് അർഹതപ്പെട്ട ആയിരം കോടിയാണ് വെട്ടിക്കുറച്ചത്. തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചതും തിരിച്ചടിയാകും. പൊതുമേഖല സ്ഥാപനങ്ങളെയും അവഗണിച്ചു. കേരത്തിന്റെ നടുവൊടിക്കുന്ന ബഡ്ജറ്റാണ് നിർമ്മല സീതാരാമാൻ അവതരിപ്പിച്ച ബഡ്ജറ്റെന്നും പ്രതാപൻ പറഞ്ഞു. അതേ സമയം റെയിൽവേ മേഖലയിൽ അനുവദിച്ച പുതിയ ട്രെയിനുകളും മറ്റും കേരളത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലുണ്ട്.