തൃശൂർ : കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയത്തിന് ഇന്ന് കൊടിയേറും. രാവിലെ 10 നും 11നും മദ്ധ്യേ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റും. രാവിലെ വിശേഷാൽ പൂജകളും നടക്കും. വൈകീട്ട് എട്ടിന് നടക്കുന്ന കലോത്സവ പരിപാടികളുടെ ഉദ്ഘാടനം എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് എം.കെ സൂര്യപ്രകാശ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കണ്ണൂർ സിംഫണിയുടെ ഗാനമേള നടക്കും.
നാലിന് രാത്രി എട്ടിന് തിരുവനന്തപുരം കലാക്ഷേത്രയുടെ ബാലെ, അഞ്ചിന് രാത്രി എട്ടിന് ചാലക്കുടി യവനികയുടെ നാടകം, ആറിന് രാത്രി എട്ടിന് ഡോ. വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗോൾഡൻ മെലഡീസിന്റെ ഗാനമേള എന്നിവ നടക്കും. ഏഴിന് രാത്രി എട്ടിന് കിഴക്കൂട്ട് അനിയൻ മാരാരും കലാമണ്ഡലം ശിവദാസും അവതരിപ്പിക്കുന്ന ശതപഞ്ചാക്ഷരി ആൽത്തറ മേളം അരങ്ങേറും. എട്ടിന് രാവിലെ നാലിന് പള്ളിയുണർത്തൽ, അഞ്ചിന് യോഗം വക കാവടിയാട്ടവും അഭിഷേകവും. കൂർക്കഞ്ചേരി മുരുക സംഘത്തിന്റെ കർപ്പൂരാരാധനയും തേരെഴുന്നള്ളിപ്പും ഉണ്ടാകും. രാവിലെ 10.35 മുതൽ 2.15 വരെ ദേശങ്ങളിൽ നിന്ന് വരുന്ന കാവടിയാട്ടവും അഭിഷേക രാത്രി 11.15 മുതൽ പുലർച്ചെ 2.05 വരെ ഭസ്മക്കാവടിയാട്ടവും നടക്കും. പൂയ ദിവസം വൈകിട്ട് 4.30 ന് കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. ഒമ്പതിന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം പള്ളിവേട്ടയ്ക്കായി കണിമംഗലം ശ്രീനാരായണ ഹൈസ്‌കൂളിൽ എത്തി ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങും.
10 ന് രാവിലെ തീർത്ഥക്കുളത്തിൽ ആറാട്ട് കഴിഞ്ഞ് പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിയിറക്കും. തുടർന്ന് പ്രസാദ ഊട്ടും നടക്കും...