തൃപ്രയാർ: നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച പൊങ്കാലയിടൽ നടന്നു. രാവിലെ ഗണപതി ഹോമം, ഉഷപൂജ, മുളപൂജ എന്നിവയുണ്ടായി. ക്ഷേത്രം മേൽശാന്തി എൻ.എസ് ജോഷി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ ഇ.എസ് സുരേഷ് ബാബു, ഇ.ആർ രാജു, ഇ.എൻ.ടി സ്നിതീഷ്, സുധാകരൻ, പ്രഫുല്ലചന്ദ്രൻ, തിലകൻ ഞായക്കാട്ട്, ജയതിലകൻ ഇയ്യാനി എന്നിവർ നേതൃത്വം നൽകി...