bjp-caa

വരന്തരപ്പിള്ളി: പൗരത്വ ബില്ലിന് അനുകൂലമായി വിശദീകരണം നടത്തിയതിൽ പ്രതിഷേധിച്ച് കടകൾ അടച്ച് പ്രതിഷേധിച്ചതിന് പൊലീസ് കേസ്. വരന്തരപ്പിള്ളിയിലാണ് സംഭവം. ജനുവരി 24ന് വൈകീട്ട് വരന്തരപ്പിള്ളി പൗണ്ടിൽ ആയിരുന്നു ബി.ജെ.പി അനുകൂല വിശദീകരണ യോഗം. ഇതിൽ പ്രതിഷേധിച്ച് വ്യാപരികൾ കടകൾ അടച്ച് പ്രതിഷേധിച്ചിരുന്നു. ഓട്ടോ, ടാക്‌സി തുടങ്ങിയ വാഹനങ്ങൾ ഓട്ടം നിറുത്തുകയും ചെയ്തു. സംഭവത്തിൽ പൗണ്ടിലെ മൂന്നു വ്യാപാരികൾക്കെതിരെയാണ് പൊലീസ് കേസെടുത്തു. പൂണേലി ഹംസ, കാഞ്ഞിരത്തിങ്കൽ റഫീഖ്, മൂച്ചിക്കൽ ബദറുദ്ദീൻ എന്നിവർക്കെതിരെയാണ് കേസ്. ഇവരോട് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വ്യാപാരികൾ ജില്ലാ പൊലീസ് സൂപ്രണ്ടിനു പരാതി നൽകി. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി എന്നും വരന്തരപ്പിള്ളി പൊലീസ് പറഞ്ഞു.