danasagayam-kimarunu
വിവാഹ ആഘോഷങ്ങള്‍ക്കിടെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വധു വരന്മാര്‍ ചെക്ക് കൈമാറുന്നു

വരാക്കര: പൂക്കോട് ചുള്ളിക്കാട്ടിൽ ആനന്ദ് കുമാരന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജലിയുടെയും ആലുവ തോട്ടക്കാട്ടുക്കര, ശ്രീഗായത്രിയിൽ ശശി - ഷീല ദമ്പതികളുടെ മകൻ അർജുന്റെയും വിവാഹ ആഘോഷങ്ങൾക്കിടെ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വധൂവരന്മാർ അമ്പതിനായിരം രൂപയുടെ ചെക്ക് കൈമാറി. പുതുക്കാട് സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റി വൈസ് പ്രസിഡന്റ് സി.എൻ. വിദ്യാധരൻ ധനസഹായം എറ്റുവാങ്ങി. വരാക്കര ശ്രീ ഭഗവതി ക്ഷേത്രം ഹാളിൽ നടന്ന വിവാഹ സത്കാരത്തിൽ മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേരും പങ്കെടുത്തു.