അന്തിക്കാട്: പൗരത്വ നിയമ ഭേദഗതി രാഷ്ട്ര നന്മയ്ക്ക് എന്ന സന്ദേശവുമായി അന്തിക്കാട് പഞ്ചായത്ത് ജനജാഗരണ സമിതിയുടെ നേതൃത്വത്തിൽ സെന്ററിൽ ജനജാഗരണ സദസ് നടത്തി. ഭാരതീയ വിചാര കേന്ദ്രം മദ്ധ്യമേഖല സംഘടനാ സെക്രട്ടറി ഷാജി വരവൂർ ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. രഘുനാഥ് അദ്ധ്യക്ഷനായി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സുബിൻ കാരാമാക്കൽ, ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് സി.ജി പ്രസാദ്, ഷൈൻ നെടിയിരുപ്പിൽ തുടങ്ങിയവർ സംസാരിച്ചു...