സമൂഹ ചിത്രരചന രഞ്ജിത്ത് ചിറ്റാടെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു.
എരുമപ്പെട്ടി: വേലൂർ ഗ്രാമകം നാടകോത്സവത്തിന് സമൂഹ ചിത്രരചനയിലൂടെ തുടക്കം. നിരവധി പ്രശസ്തരായ ശിൽപ്പികളാലും ചിത്രകാരന്മാരാലും അനുഗൃഹീതമായ വേലൂരിന്റെ പൈതൃകം കാത്തുസൂക്ഷിച്ചും അതുവഴി പൂർവ്വസൂരികളുടെ തുടർച്ചയാകാൻ യുവതലമുറയെ ഓർമ്മപ്പെടുത്തിയുമാണ് നാടകോത്സവത്തിന് ആരംഭമായത്.
പ്രായവ്യത്യാസമില്ലാതെ വേലൂരിലെയും പരിസര പ്രദേശങ്ങളിലെയും ചിത്രകാരന്മാരും, നാടക പ്രവർത്തകരും കലാ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. വേലൂർ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ നടന്ന സമൂഹ ചിത്ര രചന സാമൂഹിക, സാംസ്‌കാരിക പ്രവർത്തകൻ രഞ്ജിത്ത് ചിറ്റാടെ ഉദ്ഘാടനം ചെയ്തു.
ചിത്രകാരൻ ശർമ്മാജി അദ്ധ്യക്ഷനായി. ശിൽപ്പിയും ചിത്രകാരൻമാരുമായ ജോൺസൺ വേലൂർ, ജയൻ പാത്രാമംഗലം, ശശി അത്താണിക്കൽ സംസാരിച്ചു. ഗ്രാമകം സംഘാടക സമിതി ചെയർമാൻ ഡോ. വി.കെ. വിജയൻ, ജനറൽ കൺവീനർ സി.എഫ്. രാജു, ഫെസ്റ്റിവൽ ഡയറക്ടർ സി.ആർ. രാജൻ നേതൃത്വം നൽകി.