ചാവക്കാട്: കടപ്പുറം പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുഷ്ത്താഖലി ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുകൾ രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമം ലഘൂകരിക്കാനും ബോട്ട് ഓടിക്കാനുള്ള ലൈസൻസ് വേഗത്തിൽ ലഭിക്കാനുമുള്ള നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വാർഡിലെ മരക്കമ്പനി പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് വേണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റസിയ അമ്പലത്ത് വീട്ടിൽ, വാർഡ് മെമ്പർ ഷൈല മുഹമ്മദ്, വെററിനറി അസിസ്റ്റന്റ് ശരീഫ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷെബി, എ.ഡി.എസ് പ്രസിഡന്റ് ആമിനു തുടങ്ങിയവർ പ്രസംഗിച്ചു.