ചാലക്കുടി: ജില്ലാ കൗൺസിൽ അംഗവും ജനതാദൾ നേതാവുമായിരുന്ന പൗലോസ് താക്കോൽക്കാരന്റെ 27-ാം ചരമവാർഷികം ആചരിച്ചു. പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷന്റെ ആമുഖ്യത്തിൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങ് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനത്തിന് ഉദാത്ത മാതൃകയായ തൃശൂർ ക്രൈം ബ്രാഞ്ച് എസ്.പി: കെ.സുദർശന്, താക്കോൽക്കാരൻ പുരസ്‌കാരം സി.കെ. നാണു എം.എൽ.എ സമ്മാനിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. ഫൗണ്ടേഷൻ നിർദ്ധനരായവർക്കായി നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽ വി.ആർ. പുരത്തെ വില്വമംഗലം സുരേഷ്, പോട്ടയിലെ തട്ടിൽ കുഞ്ഞുമോൾ എന്നിവർ ഏറ്റുവാങ്ങി. മുൻ എം.എൽ.എ: എ.കെ. ചന്ദ്രൻ, നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സി.ടി. സാബു, യു.എസ്. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.