ചാലക്കുടി: ലഹരി മുക്തി പദ്ധതിയുടെ ഭാഗമായി ചാലക്കുടി എക്‌സൈസ്, ജില്ലാ ആം റസ്‌ലിംഗ് അസോസിയേഷൻ, ലയൺസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ പഞ്ച ഗുസ്തി മത്സരം സംഘടിപ്പിച്ചു. സൗത്ത് ചാലക്കുടി ഫ്‌ളൈ ഓവറിന് സമീപം നടന്ന മത്സരം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടുമായി പഞ്ച പിടിച്ചായിരുന്നു എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ പ്രസിഡന്റ് ജോഷി ഫ്രാൻസിസ് അദ്ധ്യക്ഷനായി. എക്‌സൈസ് ഇൻസ്‌പെക്ടർ എ. രാധാകൃഷ്ണൻ,സെക്രട്ടറി എം.ഡി. റാഫേൽ, വി. സലികുമാർ എന്നിവർ പ്രസംഗിച്ചു.