anthikkad
മവോയിസ്റ്റ് നേതാവ് രൂപേഷ് രോഗബാധിതനായ അച്ഛനെ കാണാൻ സഹോദരന്റെ വിട്ടിലെത്തിയപ്പോൾ

കാഞ്ഞാണി : മാവോയിസ്റ്റ് നേതാവ് രൂപേഷ് പിതാവിനെ കാണാൻ അന്തിക്കാട്ടെത്തി. അന്തിക്കാട് പടിയത്തെ സഹോദരൻ സുമേഷിന്റെ വീട്ടിൽ അസുഖ ബാധിതനായി കഴിയുന്ന പിതാവ് തെക്കിനിയേടത്ത് രാമചന്ദ്രനെ കാണുവാനാണ് കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചത്.
രാവിലെ പത്തിനെത്തിയ രൂപേഷ് വൈകിട്ട് നാല് വരെ പിതാവിനൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്. ഭാര്യ ഷൈന, ഇളയ മകൾ സവേര എന്നിവരും വീട്ടിലുണ്ടായിരുന്നു. ഉറ്റ ബന്ധുക്കൾക്ക് മാത്രമാണ് വീട്ടിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. മാദ്ധ്യമങ്ങളോട് സംസാരിക്കുകയോ കാണുകയോ ചെയ്യരുതെന്ന കർശന ഉപാധികളോടെയാണ് കോടതി പരോൾ അനുവദിച്ചത്. പ്രദേശത്ത് പൊലീസ് കർശന സുരക്ഷയും ഒരുക്കിയിരുന്നു...