meeting
ചാലക്കുടി സൗത്ത് ടവറിലെ പൗലോസ് താക്കോൽക്കാരന്‌റെ ഛായാച്ചിത്രത്തിൽ, എ.ൽ.ജെ.ഡി ജില്ലാ പ്രസിഡന‌്റ് യൂജിൻ മോറേലി പുഷ്പാർച്ചന നടത്തുന്നു

ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവും ജനകീയ പൊതുപ്രവർത്തകനുമായിരുന്ന പൗലോസ് താക്കോൽക്കാരൻ മാറുന്ന തലമുറകളുടെ നേതാവായി തീർന്നുവെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി. നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച താക്കോൽക്കാരന്റെ 26-ാം അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എൽ.ജെ.ഡി പ്രസിഡന്റ്. ജീവിച്ചിരിക്കുമ്പോൾ രാഷ്ട്രീയത്തിനപ്പുറമുള്ള സേവന പ്രവർത്തനങ്ങളാണ് താക്കോൽക്കാരനെ അനശ്വരനാക്കിയത്.

25 വർഷം തികഞ്ഞപ്പോൾ നഗരസഭ, പൗലോസ് താക്കോൽക്കാരൻ സ്മാരക അവാർഡ് ചടങ്ങ് നടത്താൻ തീരുമാനിച്ചത് അതിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. എ.എൽ. കൊച്ചപ്പൻ അദ്ധ്യക്ഷത വഹിച്ചു. എ.ഇ. കുമാരൻ, ജോർജ്ജ് വി. ഐനിക്കൽ, സി.എ. തോമസ്, ജനതാ പൗലോസ്, ഡേവീസ് താക്കോൽക്കാരൻ, ജോയ് പതിപറമ്പൻ, ജോയ് മുട്ടൻതോട്ടി, ബാബു പെരേപ്പാടൻ, തോമസ് കളത്തി എന്നിവർ പ്രസംഗിച്ചു.