കൊടകര: പുക പരിശോധനാ കേന്ദ്രത്തിൽ പരിശോധനയ്ക്കായി പിറകോട്ടെടുത്ത ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടകര ചെറുവത്തൂർ കരിംപറമ്പിൽ സുബ്രഹ്മണ്യൻ മകൻസജിത്താണ് (43) മരിച്ചത്. കഴിഞ്ഞ 30ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ടിപ്പറിന്റെയും ഭിത്തിയുടെയും ഇടയിൽ കുടുങ്ങിയ സജിത്തിനെ ഗുരുതര പരിക്കോടെ ആദ്യം ചാലക്കുടിയിലും പിന്നീട് ഇടപ്പള്ളി എയിംസിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ നടത്തിയെങ്കിലും ഇന്നലെ രാവിലെ മരിച്ചു. കൊടകര വാഹനപുക പരിശോധന കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: രഞ്ജിനി. മക്കൾ: ലക്ഷ്മിനന്ദ. സവിത...