കൊടകര: ആലത്തൂർ മുണ്ടക്കൽ ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. എഴുന്നള്ളിപ്പിന് വയലൂർ പരമേശ്വരൻ ഭഗവതിയുടെ തിടമ്പേറ്റി. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി ഡോ. കാരുമാത്ര വിജയൻ, കെ.എസ്. മനോഷ് എന്നിവർ കാർമികത്വം വഹിച്ചു.

മുല്ലോർളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം
കൊടകര: പന്തല്ലൂർ മുല്ലോർളി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. പാറമേക്കാവ് ദേവീദാസൻ തിടമ്പേറ്റി. ക്ഷേത്രച്ചടങ്ങുകൾക്ക് അഴകത്ത് വിഷ്ണുനമ്പൂതിരി, മേൽശാന്തി നടുവത്ത് നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.

തേശ്ശേരിക്കൽ ക്ഷേത്രം പ്രതിഷ്ഠാദിനം
കൊടകര: തേശ്ശേരി തേശ്ശേരിക്കൽ കരുവാൻ ധർമദൈവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ചടങ്ങുകൾക്ക് വട്ടേക്കാട് വിനോദ് ശാന്തി, ചീക്കാമുണ്ടി മനോജ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.