sndp-
എ.എസ്. പ്രതാപ് സിംഗിൻ്റെ 20 ാം ചരമവാർഷികദിനത്തിൽ സ്മൃതിമണ്ഡപത്തിൽ പത്നി സുജാതസിംഗ് സ്മൃതിദീപം തെളിയിക്കുന്നു

തൃശൂർ: എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയായിരുന്ന എ.എസ്. പ്രതാപ് സിംഗിൻ്റെ 20 ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണയോഗം നടത്തി. യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. തോളൂർ ശശിധരൻ അദ്ധ്യക്ഷനായി. പ്രതാപ് സിംഗിൻ്റെ പത്നി സുജാത സിംഗ് സ്മൃതിദീപം തെളിച്ചു. കെ.എം സിദ്ധാർത്ഥൻ മാസ്റ്റർ ആമുഖപ്രസംഗം നടത്തി. പൊതുപ്രവർത്തനരംഗത്ത് ദീർഘകാല സേവനത്തിനുളള അവാർഡ് ധർമ്മൻ വിയ്യത്തിന് സമർപ്പിച്ചു. യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ, യൂത്ത് വിംഗ് പ്രസിഡൻ്റ് രഞ്ജിത്ത്, ഇന്ദിരാദേവി ടീച്ചർ, പ്രൊഫ. ഹർഷകുമാർ, ശാന്തമ്മ, ആർ.കെ തയ്യിൽ, ജയൻ എടത്തറ, ധർമ്മൻ വിയ്യത്ത്, ജനാർദ്ദനൻ വൈദ്യർ എന്നിവർ പ്രസംഗിച്ചു. വിനീഷ് തയ്യിൽ നന്ദി പറഞ്ഞു...