കുന്നംകുളം: ട്രോപ്പിക്കൽ ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ചെയർമാനും കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. ജേക്കബ് റോയ് ( 60) നിര്യാതനായി. കാൻസർ രോഗബാധിതനായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാവിലെ എട്ടര മുതൽ പന്ത്രണ്ടര വരെ സ്വവസതിയിലും ഒരു മണി മുതൽ വൈകീട്ട് ആറ് വരെ ട്രോപ്പിക്കൽ ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് മുളന്തുരുത്തിയിൽ.