കോണത്തുകുന്ന് : വള്ളിവട്ടം ശ്രീ ഭൂവനേശ്വരി ക്ഷേത്രത്തിൽ മൂന്ന് ദിവസമായി ആഘോഷിച്ചുവരുന്ന താലപ്പൊലി മഹോത്സവം സമാപിച്ചു. ചെമ്മാലിൽ നാരായണൻ കുട്ടി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്നലെ പ്രഭാത പൂജയ്ക്ക് ശേഷം മൂന്ന് ആനകളോട് കൂടി ശീവേലി എഴുന്നെള്ളിപ്പ് നടന്നു. പ്രസാദ ഊട്ട്, പകൽപ്പൂരം, അത്താഴ പൂജ, തായമ്പക, ഗുരുതി തർപ്പണം, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടന്നു. തുടർന്ന് നട അടച്ചു.