തൃപ്രയാർ: നാട്ടിക ഇയ്യാനി ഭഗവതി ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് സംഗീത നൃത്താർച്ചന നടന്നു. നാട്യ മയൂര സംഗീത നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തിലായിരുന്നു സംഗീത നൃത്താർച്ചന. ക്ഷേത്രം ഭാരവാഹികളായ ഇ.എസ്. സുരേഷ് ബാബു, ഇ.ആർ. രാജു, ഇ.എൻ.ടി സ്‌നിതീഷ്, സുധാകരൻ, , പ്രഫുലചന്ദ്രൻ, തിലകൻ ഞായക്കാട്ട്, ജയതിലകൻ ഇയ്യാനി എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര മഹോത്സവം ഇന്ന് ആഘോഷിക്കും.