csm-school

സി.എസ്.എം കിന്റർ ഗാർട്ടൻ സ്‌കൂളിൽ നടന്ന പ്രൊജക്ട് എക്‌സിബിഷനിൽ നിന്ന്

വാടാനപ്പിള്ളി: ഇടശ്ശേരി സി.എസ്.എം കിന്റർഗാർട്ടൻ സ്‌കൂളിൽ വിദ്യാർത്ഥികളുടെ പ്രോജക്ട് എക്‌സിബിഷൻ സംഘടിപ്പിച്ചു. വായുവും ജലവും ഉപയോഗിച്ചുള്ള നിരവധി പരീക്ഷണങ്ങളും മലിനീകരണത്തിന്റെ ദൂഷ്യവശങ്ങളുമൊക്കെ കുരുന്നു ശാസ്ത്ര പ്രതിഭകൾ അവതരിപ്പിച്ചു. ഇലകൾ കൊണ്ടും മുത്തുകൾ കൊണ്ടും ഒരുക്കിയ കലാവിരുന്ന് ആകർഷകമായി. സി.എസ്.എം പ്രിൻസിപ്പൾ ഡോ. എം. ദിനേഷ് ബാബു എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ സഫിയ റഹ്മാൻ, മാനേജർ പി.കെ. ഹൈദരാലി, പി.ടി.എ പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, ജോയിന്റ് സെക്രട്ടറി സി.എം. നൗഷാദ്, കെ.ജി. കോഓർഡിനേറ്റർ കെ.ടി. രമ തുടങ്ങിയവർ പങ്കെടുത്തു. രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേർ പ്രദർശനം കാണാൻ എത്തിയിരുന്നു.