വാടാനപ്പിള്ളി: തളിക്കുളം പഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കൊറോണ വൈറസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ അജന്ത ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ഹനീഷ് കുമാർ ക്ലാസിനു നേതൃത്വം നൽകി. കൂടാതെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് 'നാം നമുക്കായ്' എന്നതിനെ പറ്റി ജില്ലാ മിഷൻ റിസോഴ്‌സ് പേഴ്‌സൺ അംഗം ഷൈലജ ക്ലാസ് എടുത്തു. മെമ്പർ സെക്രട്ടറി മുംതാസ്, സി.ഡി.എസ് മെമ്പർമാർ അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.