തൃശൂർ: ഡോ. സുബ്രഹ്മണ്യം സ്വാമി എം.പി എട്ടിന് വൈകിട്ട് 3.30ന് വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ' ഇന്ത്യൻ ഭരണഘടനയും പൗരത്വ നിയമ ഭേദഗതിയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വിരാട് ഹിന്ദുസ്ഥാൻ സംഘം, പത്രിക എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടിയെന്ന് ടി.ജി മോഹൻദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചതിന് മർദ്ദനമേറ്റ കേരള വർമ്മയിലെയും മഹാരാജാ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെയും വിദ്യാർത്ഥികളെയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെയും ആദരിക്കും. സ്വാഗതസംഘം കൺവീനർ രഘുനാഥ് സി. മേനോൻ, ശ്രീഹരി സി.പി, അജീഷ് പത്മനാഭൻ, കൃഷ്ണദാസ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു..