കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ കൗൺസിലറും ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമായ വി.വി. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ മാനാട്ടുകുന്ന് ശാഖയിൽ കൂടിയ വിശേഷാൽ പൊതുയോഗം കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ, വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ എന്നിവർ മുഖ്യാതിഥികളായി.
എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡ് അംഗവും, ശാഖാ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എ.ബി. ചക്രപാണി ശാന്തികൾ സ്വാഗതം ആശംസിച്ചു. മുൻ ശാഖാ പ്രസിഡന്റും ഗുരുദേവ മന്ദിരം പ്രതിഷ്ഠാകമ്മിറ്റി പ്രസിഡന്റും കൂടിയായ കെ.കെ. മോഹനൻ ആമുഖ പ്രസംഗം നടത്തി. മുൻ ശാഖാ സെക്രട്ടറിയും ഗുരുദേവ മന്ദിരം പ്രതിഷ്ഠാകമ്മിറ്റിയുടെ കൺവീനറുമായ എം.വി. രാമാനന്ദൻ നന്ദി പറഞ്ഞു. 51 അംഗ പ്രതിഷ്ഠാ കമ്മിറ്റി രൂപീകരിച്ചു.