kda-sndp-yogam-kavil-sakh
കാവിൽ കൊടകര ശാഖയുടെ പൊതുയോഗം കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

കൊടകര: എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയനിലെ കാവിൽ കൊടകര ശാഖയുടെ 13-ാം വാർഷിക പൊതുയോഗം കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ടി. സഹദേവൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.

കൊടകര യൂണിയൻ കൗൺസിലർമാരായ കെ.ഐ. പുരുഷോത്തമൻ, പ്രഭാകരൻ മുണ്ടയ്ക്കൽ എന്നിവർ ചേർന്ന് കുണ്ഡലിനിപ്പാട്ട് മോഹിനിയാട്ട നൃത്താവിഷ്കാരം പരിപാടിയിൽ പങ്കെടുത്ത ആഗ്‌ന സഹദേവൻ, ഗായത്രി ലിനേഷ് എന്നിവരെ അനുമോദിച്ചു. കൊടകര യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മിനി പരമേശ്വരൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി എസ്.ജെ. സജിത്ത് എന്നിവർ സംസാരിച്ചു.

ശാഖാ സെക്രട്ടറി വി.കെ. നാരായണൻ സ്വാഗതവും റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ വനിതാസംഘം സെക്രട്ടറിയും യൂണിയൻ കമ്മിറ്റി അംഗവുമായ ലൗലി സുധീർ ബേബി നന്ദി പറഞ്ഞു.