പുതുക്കാട്: ദേശീയ പാതയിൽ ടോൾ പ്ലാസയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മണലിപ്പുഴ പാലവും കടന്ന് ആമ്പല്ലൂർ ജംഗ്ഷനടുത്തു നിന്ന് ട്രാക്കുകൾ തിരിച്ച് വിടാൻ നടുറോഡിൽ ഡിവൈഡർ സ്ഥാപിച്ചു. സിഗ്‌നൽ കടന്ന് എത്തുന്ന വാഹനങ്ങൾക്ക് നടുറോഡിൽ സ്ഥാപിച്ച ഡിവൈഡർ ഭീഷണിയാകുന്നുണ്ട്. ഡിവൈഡർ സ്ഥാപിച്ച് മണിക്കുറുകൾക്കകം രണ്ട് ബൈക്കുകൾ ഡിവൈഡറിൽ ഇടിച്ചു. പൈസ കൊടുത്തു പോകുന്ന വാഹനങ്ങളെയും ഫാസ്ടാഗ് ഉള്ള വാഹനങ്ങളെയും വേർതിരിച്ച് പോകാനാണ് ടോൾ കമ്പനി ഡിവൈഡർ സ്ഥാപിച്ചിട്ടുള്ളത്. ടോൾ പ്ലാസയ്ക്ക് ഒരു കിലോമീറ്ററിലധികം ദൂരത്തു നിന്നാണ് പുതുതായി സ്ഥാപിച്ച ഡിവൈഡർ.