കോണത്തുകുന്ന്: പുത്തൻചിറ - മാണിയംകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്ന് സമാപനം. ജനുവരി 28 നു കൊടിയേറ്റത്തോടെ ആരംഭിച്ച ഉത്സവം ഇന്ന് പുലർച്ചെ മൂന്നിന് നിർമ്മാല്യ ദർശനം, മഹാഗണപതി ഹവനം, ചന്ദനം ചാർത്ത്, തുടർന്ന് പ്രസാദ് ഊട്ട്,​ ഉച്ചക്ക് 2.30നു കീഴ്കാവിൽ കുതിരയാട്ടം. 3ന് പ്രസിദ്ധമായ തിരു ഏഴുന്നെള്ളിപ്പ്,​ വൈകീട്ട് 6.30ന് സമ്പൂർണ നെയ്‌വിളക്കോടെ ദീപാരാധന. രാത്രി 9.30ന് തിരുവനന്തപുരം അക്ഷര ക്രിയേഷന്റെ നാടകം "കുരുത്തി ". വെളുപ്പിന് പാക്കനാരുടെ തെയ്യം. തുടർന്ന് ഗുരുതി തർപ്പണത്തിനു ശേഷം മംഗള പൂജ നടത്തി നടയടക്കും.