പുതുക്കാട്: പോക്‌സോ കേസിലെ പ്രതിയെ വീടിനടുത്തുള്ള ആൾതാമസമില്ലാത്ത വളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളഞ്ഞുപാടം നമ്പറത്ത് വീട്ടിൽ സത്യനെയാണ് (54) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 9 വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ കഴിഞ്ഞ മാസം 15ന് പുതുക്കാട് പോലീസ് കേസ്സെടുത്തിരുന്നു. അന്ന് മുതൽ ഇയാളെ കാണാനില്ലായിരുന്നു. വീടിനടുത്ത് ആളൊഴിഞ്ഞ പറമ്പിലെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.