കൊടുങ്ങല്ലൂർ: മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ വമ്പൻ പുള്ളിസ്രാവിനെ തൊഴിലാളികൾ പണിപ്പെട്ട് കരക്കെത്തിച്ചു. അഴീക്കോട് നിന്നും മത്സ്യബന്ധനത്തിന് പോയ കാരുണ്യ എന്ന വള്ളത്തിലെ തൊഴിലാളികൾക്കാണ് 1200 കിലോയിലധികം ഭാരമുള്ള വമ്പൻ സ്രാവിനെ ലഭിച്ചത്. ഇരുപതിനായിരം രൂപക്കാണ് ഇത് വിറ്റുപോയത്. സംരക്ഷിത ജീവികളുടെ ഇനത്തിൽ പെട്ടിട്ടുള്ളതും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളിലൊന്നുമാണ് പുള്ളി സ്രാവ്.