തൃശൂർ: തീരദേശ മേഖലയിൽ കലാപം ലക്ഷ്യമിട്ടാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്നും സംഘപരിവാർ പ്രവർത്തകരുടെ വീടുകൾക്ക് നേരെയുണ്ടായ വ്യാപക അക്രമത്തിന് പിന്നിൽ ഇടത് - ജിഹാദി തീവ്രവാദികളാണെണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌ കുമാർ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ മറവിലാണ് കഴിഞ്ഞ രാത്രി അക്രമം നടന്നത്. കൊടുങ്ങല്ലൂരിൽ വത്സൻ തില്ലങ്കേരിയുടെ പരിപാടിക്കെതിരെ ഇടത് ജിഹാദികൾ കടകളടച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ശൂന്യതയിൽ നിന്ന് പ്രശ്‌നങ്ങൾ സൃഷ്ടിച്ച് നാട്ടിൽ കലാപമുണ്ടാക്കാനാണ് ഇവരുടെ ശ്രമം. കേരളത്തെ കശ്മീരാക്കലാണ് പൗരത്വ ബില്ലിനെ എതിർക്കുന്ന ഇടത് ജിഹാദികളുടെ ലക്ഷ്യം. സംസ്ഥാന സർക്കാരും പൊലീസും അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെടുമെന്നും അനീഷ്‌കുമാർ പറഞ്ഞു.