ചാലക്കുടി: വെട്ടുകടവിലെ വീട്ടുപറമ്പിൽ മരംമുറിക്കാനെത്തിയ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു. കൊന്നക്കുഴി കിഴക്കേപുറത്തുകുടി ശിവൻ (60) ആണ് മരിച്ചത്.
ജോലിക്കെത്തിയപ്പോൾ കുഴഞ്ഞുവീണ ഇയാളെ ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു 11ന് ചാലക്കുടി നഗരസഭ ക്രമിറ്റോറിയത്തിൽ. ഭാര്യ: ജയ. മക്കൾ: അരുൺകുമാർ, അനിൽകുമാർ.